മുക്കം: 2024 ഓടെ
ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുന്നു.
നിലവിൽ കുടിവെള്ള പദ്ധതികളിൽ അംഗത്വമുള്ളവർ ഉൾപ്പടെ പഞ്ചായത്തിൽ ഏഴായിരത്തോളം
കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്.പദ്ധതി വഴി മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും കണക്ഷൻ എടുക്കാമെന്നതാണ് പ്രത്യേകത.
മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും കണക്ഷൻ ലഭിക്കും..ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച് ആദ്യമെത്തുക കാരശ്ശേരി
എള്ളങ്ങൽ കോളനിയിൽ നിർമ്മിക്കുന്ന ടാങ്കിലാണ്. അവിടെ നിന്നുമാണ് കൊടിയത്തൂർ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വെള്ളമെത്തുന്നത്.
6663 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 1400 ഓളം പേർക്ക് കണക്ഷൻ നൽകുകയും ചെയ്തു.66.3 കോടി രൂപയാണ് പഞ്ചായത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്.
മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ 4 മാസംകൊണ്ട് കണക്ഷൻ നൽകുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
ആകെ 176 കിലോ മീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളതിൽ 40 കിലോ മീറ്റർ പൂർത്തിയായിക്കഴിഞ്ഞു. ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള സ്രോതസ്സുകളായി
നിലവിൽ 26 പൊതുകുളങ്ങളും
37 തോടുകളും മറ്റ്22 കുടിവെള്ള പദ്ധതികളുമുണ്ട്.
Post a Comment