ചാത്തമംഗലം: ആർ ഇ സി ജി വി എച്ച് എസ് എസ്, ചാത്തമംഗലം സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുട്ടികളെ ശാരീരികവും മാനസികവുമായി ഉയർത്തുന്നതിൻ്റെ ഭാഗമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന "പുലർകാലം" പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കമ്പളത്ത് സുധ ഉൽഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് ശ്രീ. ഷാജു കുനിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന,ജില്ലാ,സബ് ജില്ലാ തല കലാ- കായിക മത്സരങ്ങൾ, ശാസ്ത്ര മേളകൾ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,അവരെ പ്രാപ്തരാക്കിയ അധ്യാപകരെയുo പി ടി എ അനുമോദിച്ചു. കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടാൻ പരിശീലനം നൽകിയ കായികാധ്യാപകൻ ശ്രീ. ഹരിദാസൻ വി പി യെ ആദരിച്ചു.
ചടങ്ങിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഓളിക്കൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. പുലർകാലം പദ്ധതിയെ കുറിച്ച് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. പ്രവീൺ കുമാർ വിശദീകരണം നടത്തി.
എസ് എം സി ചെയർമാൻ ശ്രീ.രാഘവൻ കെ, എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി. ലിഷ പൊന്നി, എസ് പി ജി കൺവീനർ ശ്രീ. സുരേഷ് ബാബു,പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ.സി.ടി.കുഞ്ഞോയി, എഡ്യൂകെയർ കൺവീനർ ശ്രീമതി. ശാലിനി പി, ഷിജു എം ജോസഫ്, വന്ദന.എൻ,സ്മിത, സന്ദീപ് ഹർഷൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൽ ശ്രീമതി. ജിജി.പി സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകല. എം നന്ദിയുo പറഞ്ഞു.
Post a Comment