ന്യൂഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ ഇന്ന്, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. നിർണായക തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ അവതരിപ്പിക്കുന്ന ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ബജറ്റിൽ പ്രാമുഖ്യം. കൃഷി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുൻഗണന ലഭിക്കും. ആദായനികുതി ഇളവുകളുണ്ടാകുമെന്ന് ഇടത്തരക്കാർ പ്രതീക്ഷിക്കുന്നു. ഭവനവായ്പ ഇളവുകൾ നൽകിയേക്കാം. ഇലക്ട്രോണിക് വാഹന മേഖല,എസ്.എസ്.എം.ഇ, സ്റ്റാർട്ടപ്പുകൾ, ടൂറിസം എന്നിവയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചേക്കാം. എയിംസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ, സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തുടങ്ങി കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
Post a Comment