കൊടുവള്ളി: നഗരഹൃദയത്തിൽ കൂടി ഒഴുകുന്ന പൂനൂർ പുഴയിൽ മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു. കൊടുവള്ളി നഗരസഭയുടേയും കിഴക്കോത്ത് പഞ്ചായത്തിന്റേയും അതിർത്തിയായ പുഴയിലാണ് മാലിന്യ ചാക്കുകൾ കൊണ്ട് നിറയുന്നത്. ഇരുട്ടിൻെറ മറവിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയാണ്.
, ഹോട്ടൽ,അറവുശാലകൾ, വിവാഹ വീട്ടിൽ നിന്നും മറ്റുമുള്ള ചാക്കിൽ കെട്ടിയ ഇറച്ചി മാലിന്യങ്ങൾ എന്നിവയാണ് പുഴയിലേക്ക് തള്ളുന്നത്. പാലത്തിൻെറ ഇരുഭാഗങ്ങളിലും വളർന്നുപന്തലിച്ച കാടുകൾ ഉള്ളത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമാണ്. മാലിന്യം തള്ളുന്നവരെ പിടികൂടി ശക്തമായ നടപടികളെടുക്കാൻ നഗരസഭാധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment