ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ സോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടന്നു


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കിയങ്കിലും റിപ്പോർട്ടിൽ അപാകതകൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 




നേരത്തെ ഓരോ വാർഡിലും തൊഴിലുറപ്പ് പ്രവൃത്തി യുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് വായിച്ചു കേൾപ്പിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 
പബ്ലിക് ഹിയറിംഗിൻ്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വരും വർഷങ്ങളിൽ നടപ്പാക്കേണ്ട രീതിയുമെല്ലാം ചർച്ച ചെയ്തു. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ റാസിഖ് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും നടപ്പാക്കേണ്ട രീതികൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. ചെയർമാന്മാരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ ബാബു പൊലുകുന്ന്, മറിയം കൂട്ടിഹസ്സൻ, ഫാത്തിമ നാസർ, റിഹ്ല മജീദ്, രതീഷ് കളക്കുടിക്കുന്ന് കോമാളം, ഉദ്യോഗസ്ഥരായ പ്രിൻസിയ മുഹമ്മദ്‌, മുഹമ്മദ്‌ ഹർഷാദ്, പ്രീജ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ജോയിൻ്റ് ബി ഡി ഒ രാജീവൻ ക്ലാസിനും, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ബിൻഷ റിപ്പോർട്ട്‌ അവതരണത്തിനും നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ സ്വാഗതവും മെമ്പർ ഷിജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris