മാവൂർ: മാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മാവൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. മാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘം സെക്രട്ടറി അർജ്ജുൻ പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഷെയർ സർട്ടിഫിക്കറ്റ് വിതരണം അഡ്വ. പി.ടി.എ റഹീം എം.എൽ.എയും ലോക്കർ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ ബി സുധയും നിർവ്വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ എൻ എം ഷീജ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന കടുക്കാഞ്ചേരി, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത്, എം പി എസ് സെക്രട്ടറി ബസന്ത് രാഘവൻ, ഗ്രാമ പഞ്ചായത്ത് അംഗം എം.പി അബ്ദുൾ കരീം, മാവൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് മാവൂർ വിജയൻ, മാവൂർ വനിത സഹകരണ സംഘം പ്രസിഡന്റ് വി ശ്രീജ, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പി മനോഹരൻ, കണ്ണിപറമ്പ് പ്രവാസി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് എ.പി മോഹൻദാസ്, എം. ധർമ്മജൻ, ഇ.എൻ പ്രേമനാഥൻ, കെ.ജി പങ്കജാക്ഷൻ, കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം
എൻ ഗിരീഷ് കുമാർ, കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എം രാഘവൻ സ്വാഗതവും ഡയറക്ടർ മിനി ചെമ്പയിൽ നന്ദിയും പറഞ്ഞു.
Post a Comment