ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമായിരുന്നു സംഭവം. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപെട്ടു.
കരുവാറ്റ സ്വദേശി അക്ഷയ് ഒടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട പുറത്തിറങ്ങിപ്പോഴാണ് ത് കണ്ടത്. അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. കരുവാറ്റയില്‍നിന്നു കായംകുളത്തെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കാര്‍.
Post a Comment