കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാൻ ഫയർ ഫോഴ്‌സ് ശ്രമം തുടരുകയാണ്. അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായി മാറ്റി
കാൻസർ വാർഡിന് പിന്നിലെ നിർമാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പാലായിൽനിന്നും ചങ്ങനാശ്ശേരിയിൽനിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിർമാണത്തിലിരിക്കുന്ന കെട്ടിടമായതിനാൽ നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണെമന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് 35 തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു
Post a Comment