ഹജ്ജ് പരിശീലകന്മാർക്കുള്ള അപേക്ഷ ക്ഷണിച്ചു


ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്ന ഹജ്ജ് സന്നദ്ധ പരിശീലകരായി പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു.

20-നകം ഓൺലൈനായി അപേക്ഷിക്കണം. ലിങ്ക് keralahajcommittee.org വെബ്‌സൈറ്റിലുണ്ട്. 25-നും 58-നും മധ്യേ പ്രായമുള്ള ഹജ്ജ് കർമം നിർവഹിച്ചവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനം വേണം.




ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുക, അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കുക, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദേശങ്ങൾ നൽകുക, രേഖകൾ നൽകുന്നതിന് സഹായിക്കുക, പരിശീലനക്ലാസുകൾ സംഘടിപ്പിക്കുക, ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകരെ യഥാസമയം അറിയിക്കുക തുടങ്ങിയവയാണ് ചുമതലകൾ.

Post a Comment

Previous Post Next Post
Paris
Paris