വയനാട് ജില്ലാ കലക്ടർ എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടർ. വയനാട് ജില്ലയിലെ മാനന്തവാടി സബ് കല്കടർ ആർ.ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടർ. മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനൽ ഓഫിസ് അവാർഡുകളും യഥാക്രമം വയനാടും മാനന്തവാടിയും കരസ്ഥമാക്കി.
പാലക്കാട്ടെ ഡി.അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ). മികച്ച താലൂക്ക് ഓഫിസ് തൃശൂരിലേതാണ്. മന്ത്രി കെ.രാജനാണ് റവന്യു വകുപ്പിലെയും സർവേ വകുപ്പുകളിലെയും അവാർഡുകൾ പ്രഖ്യാപിച്ചത്. റവന്യു വകുപ്പിൽ തഹസിൽദാർ മുതൽ കലക്ടർ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസർമാർക്കു വീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫിസിനും അവാർഡ് ഉണ്ട്. സർവേ വകുപ്പിൽ എസ്.സലിം (കാസർകോട്), ആർ.ബാബു (ഇടുക്കി), എൻ.ബി.സിന്ധു (പത്തനംതിട്ട) എന്നിവരാണ് മികച്ച ഡപ്യുട്ടി ഡയറക്ടർമാർ. അസി. ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ സംസ്ഥാന അടിസ്ഥാനത്തിലും ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ജില്ലാ അടിസ്ഥാനത്തിലും അവാർഡ് പ്രഖ്യാപിച്ചു. റവന്യു ദിനമായ 24ന് കൊല്ലം ജില്ലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
Post a Comment