കൂടത്തായ് : കൂടത്തായ് IDC യുടെ വിദ്യാഭ്യാസ വിഭാഗമായ "ബ്രൈറ്റും" SKSSF വിദ്യാഭ്യാസ വിഭാഗം TREND ന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഉപഹാരം നജീബ് കാന്തപുരം എം.എൽ എ IDC യിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി പുതുതായി എൻറോൾ ചെയ്ത കെ.കെ. അബ്ദുൾ മജീദിന്റെ മകൾ ഷാന നസ്റിൻ, റോഹാംട്ടൻ യൂനിവേഴ്സിറ്റി (ലണ്ടൻ) യിൽ നിന്നും MBAയിൽ ഒന്നാം ക്ലാസ്സോടെ വിജയിച്ച ഒ.പി. മോയി യുടെ മകൻ ഹാഷിം സഹൽ എന്നിവർക്കാണ് ഉപഹാര സമർപ്പണം നടത്തിയത്. " ബ്രൈറ്റ് " ചെയർമാൻ പി. കോയക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. കൺവീനർ എം.ടി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും കോ-ഓർഡിനേറ്റർ റഫീഖ് കൂടത്തായ് നന്ദിയും പറഞ്ഞു. " ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ് പദ്ധതി വിശദീകരണം നടത്തി. വി.കെ. ഇമ്പിച്ചി മോയി, എ.കെ. അസീസ്, ഗഫൂർ കൂടത്തായ്, എ.കെ. മൊയ്തീൻ കുട്ടി, കെ.കെ. മുജീബ്, അഷ്റഫ് കൂടത്തായ്, വി.കെ.മുഹമ്മദ് ബാവ ഹാജി, ജഫർ പള്ളിക്കണ്ടി, സത്താർ പുറായിൽ, അൻവർ പുറായിൽ, എ.കെ. നിസാർ ,ടി.കെ. ജീലാനി, ഒ.പി.മുഹമ്മദ്, എ.കെ. അബു . കെ. ബാസിത് , കെ.പി.അബ്ദുറഹിമാൻ , കെ.പി. ഷൗക്കത്തലി, വി.സി. ഇസമയിൽ , പി.എ.റഫീഖ്,കെ.കെ. മൊയ്തീൻ, ഷാമിൽ കാക്കോഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment