മാവൂർ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഒരുക്കി.


മാവൂർ : മാവൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ബഡ്സ് സ്കൂളിലെ
ഭിന്നശേഷിക്കാരായ
65 വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഒരുക്കി.

മാസത്തിൽ 26 പ്രവർത്തി ദിവസങ്ങളിലും മുടങ്ങാതെ പ്രഭാത ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയാണ് ബഡ്സ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റി തയ്യാറാക്കിയത്.




പതിനായിരം രൂപയാണ്
ഒരു മാസത്തെ ചിലവിനു വേണ്ടത്.
ഇതുവരെ നിരവധി സുമനസുകൾ പദ്ധതിയുമായി സഹകരിച്ചു കഴിഞ്ഞു.

പദ്ധതിയുടെ ആദ്യ ദിനം
ചായയും ഉപ്പുമാവും കോഴിമുട്ടയും ബിസ്ക്കറ്റുമായിരുന്നു പ്രഭാത ഭക്ഷണം.
മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്ററാണ് ആദ്യ മാസത്തെ പ്രഭാത ഭക്ഷണം ഏറ്റെടുത്തത്.
ബഡ്സ് സ്ക്കൂളിൽ നടന്ന പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ചിത്ത് നിർവ്വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
ടി.ടി.ഖാദർ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ
കെ.എം. അപ്പു കുഞ്ഞൻ,
ശുഭ ശൈലേന്ദ്രൻ ,
അംഗങ്ങളായ
പുലപ്പാടി ഉമ്മർ മാസ്റ്റർ,
എ.പി. മോഹൻദാസ് ,
എം.പി. കരീം,
ഐ.സി.ഡി.എസ്.
സൂപ്പർവൈസർ
ബിനി വർഗ്ഗീസ്,
അസിസ്റ്റന്റ് സെക്രട്ടറി
ജയലേഖ,
സ്കൂൾ പ്രിൻസിപ്പൽ പി. സരസ്വതി,
പി.ടി.എ.പ്രസിഡണ്ട്
കെ. അനിരുദ്ധൻ,
വിലാസിനി കണ്ണിപറമ്പ്,
വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്ത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris