നാഷണല്‍ യൂത്ത് വോളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര സര്‍ക്കാരിന്റെ വികസന സാമൂഹ്യ ക്ഷേമ പരിപാടികളുടെ
ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിനും, ജില്ലാ കലക്ടറുടെ
മേല്‍നോട്ടത്തില്‍ നെഹ്‌റു യുവകേന്ദ്ര കര്‍മ്മ പരിപാടികള്‍ യൂത്ത് ക്ലബുകളുടെ
പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കാനും താത്പര്യമുള്ള 
കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളില്‍ നിന്നും നാഷണല്‍ യൂത്ത് വോളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 




യോഗ്യത: പത്താം ക്ലാസ് വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി :2023 ഏപ്രില്‍ 1ന് 18 നും 29 നും മദ്ധ്യേ. റെഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ. (നിയമനം പരമാവധി രണ്ട് വര്‍ഷത്തേക്ക്
മാത്രം. ഇതിന് സ്ഥിര ജോലിക്കുള്ള നിയമപരമായ അര്‍ഹതയുണ്ടാകില്ല)
www.nyks.nic.in എന്ന വെബ് സൈറ്റില്‍ മാര്‍ച്ച് 9 നകം ഓണ്‍ലൈനായാണ്
അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവ കേന്ദ്ര സിവില്‍ സ്റ്റേഷന്‍
കോഴിക്കോട്-673020. 
ഫോണ്‍: 0495-2371891 9447752234

Post a Comment

Previous Post Next Post
Paris
Paris