മുക്കം:
രോഗനിർണ്ണയ സംവിധാനം ശക്തിപ്പെടുത്തുകയും അതുവഴി ആരോഗ്യമേഖലയെ കൂടുതൽ കരുത്തുറ്റതും കുറ്റമറ്റതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏകദിന
രോഗ നിർണ്ണയ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് നടന്ന പരിപാടിയിൽ
കൊടിയത്തൂർ കൂടുംബാരോഗ്യ കേന്ദ്രത്തിലെയും ചെറുവാടി സാമൂഹ്യ ആരോഗ്യകേന്ദ്രതിലെയും ജീവനക്കാരും ആശാവർക്കർമാരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചേലപ്പുറത്ത് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്തംഗം ഫാത്തിമ നാസർ, പബ്ലിക് ഹെൽത്ത് നഴ്ന് ലത, രാധാമണി എന്നിവർ സംസാരിച്ചു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഹെൽത്ത് ആൻഡ് വെല്ല്‌നസ് സെൻ്ററുകളിലും നടത്തുന്ന രോഗനിർണയ ടെസ്റ്റുകളെ കുറിച്ച് ചെറുവാടി സാമൂഹിക ആരോഗ്യകേന്ദ്രതിലെ ലാബ് ടെക്നീഷ്യൻ
ഫാത്തിമ ക്ലാസ്സ് എടുത്തു.
Post a Comment