പാറമ്മൽ കൂട്ടായ്മ ആംബുലൻസിന്റെ താക്കോൽ ദാനം നിർവഹിച്ചു


കട്ടാങ്ങൽ : ഈസ്റ്റ്‌ മലയമ്മ പാറമ്മൽ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലൻസിന്റെ  താക്കോൽ ദാനം ബഹു: അഡ്വ. പി.ടി. എ റഹീം എം.എൽ.എ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ: ഓളിക്കൽ ഗഫൂറിന് നൽകി നാടിന് സമർപ്പിച്ചു, 




കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ: ടി പി മാധവൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഓളികൽ ഗഫൂർ, ഹംസ ടിപി, ആലികുഞ്ഞി എന്നിവർ  ആശംസ പ്രസംഗം നടത്തി, രണ്ടാം  വാർഷികാഘോഷത്തോടനുബന്ധിച്ച് കെഎംസിടി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ  മെഡിക്കൽ ക്യാമ്പും, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 അമൃതവർഷിണിയുടെ നേതൃത്വത്തിൽ ഗാനവിരുന്നും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.  മുനീർ V K സ്വാഗതവും, ഉണ്ണി എടക്കണ്ടി അധ്യക്ഷതയും നിർവഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris