മുക്കം : മുക്കം നഗരസഭയും സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷനും സംയുക്തമായി മുക്കത്തു ബൈക്ക് റാലി നടത്തി. റാലി മണാശ്ശേരിയിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സംഗുണൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷനായി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു സ്വാഗതം പറഞ്ഞു. റാലി നഗരം ചുറ്റി മുക്കം ബസ് സ്റ്റാന്റിൽ സമാപിച്ച വിവിധ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ മുക്കം ഓർഫനേജ് ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർമാർ യുവാക്കൾ എന്നിവർ റാലിയിൽ പങ്കെടുത്തു. സമാപന സമ്മേളനം അസി.എക്സൈസ് കമ്മീഷണർ സുഗുണൻ ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് കമ്മീഷണർ എ.ജെ. ബഞ്ചമിൻ ലഹരി വിരുദ്ധ ബോധവൽക്കരണപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർമാൻ അഡ്വ ചാന്ദ്നി, കാഞ്ചനമാല, എ.കെ സിദ്ധിഖ് ,ഇ. സത്യനാരായണൻ , സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു , എക്സൈസ് ഉദ്യോഗസ്ഥർ ജലാലുദ്ദീൻ എൻ , അബ്ദുൾ റഹൂഫ്, ബിബിനീഷ് ,,ലത മോൾ , കൗൺസിലർമാരായ വിശ്വൻ നീകുഞ്ജം, അബൂബക്കർ. എം.വി. രജനി വേണുഗോപാലൻ എം.ടി. അശ്വതി, ജോഷില . എ.എം. ജമീല, യുവജ കമ്മീഷൻ അംഗം ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു
,
Post a Comment