കണ്ണൂർ : മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു. ആകാശിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി
ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു
സ്ത്രീത്വത്തെ ഫെയ്സ്ബുക്കിൽ അപമാനിച്ചുവെന്ന കേസിൽ, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങി. ആകാശ് ഉൾപ്പെടെയുള്ളവർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടു പിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്
Post a Comment