സ്വതന്ത്ര കർഷക സംഘo:വിളവെടുപ്പിന് ഒരുങ്ങി മഞ്ഞൾ ഗ്രാമം


മാവൂർ:പഞ്ചായത്തിലെ കാർഷിക രംഗത്ത് ഉത്തേജനം പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നി സ്വതന്ത്ര കർഷക സംഘo മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവിഷ്കരിച്ചു കർഷക സഹകരണത്തോടെ വാർഡ് തോറും നടപ്പാക്കിയ മഞ്ഞൾ കൃഷിയാണ് വിളവെടുപ്പ്ലേക്ക് നീങ്ങുന്നത്.. കഴിഞ്ഞ ദിവസം കർഷക സംഘത്തിന്റെ പഞ്ചായത്ത് ആസ്ഥാനത്തു നടന്ന ഭരണ കാലാവധി പൂർത്തിയായ ശാഖാ തല കമ്മിറ്റി പുന സംഘടന ദിവസം കുറിക്കൽ കൂടിയാലോചന യോഗത്തിൽ ആണ് മഞ്ഞൾ കൃഷി വിളവെടുപ്പ് ജനകീയ മഹോത്സവമായി കൊണ്ടാടാൻ തീരുമാനം കൈ കൊണ്ടത്..





23.2.2023വ്യാഴം രാവിലെ 10മണിക്ക് വാർഡ് 2വളയന്നൂർ ശാഖാ കമ്മിറ്റി നട്ടു വളർത്തിയ മഞ്ഞൾ കൃഷിയിടത്തിൽ നിന്നും ബ്ലോക്ക് കൃഷി ഓഫിസർ രൂപ, മാവൂർ പഞ്ചായത്ത് കൃഷി ഓഫിസർ ദർശനം ദിലീപ് എന്നിവർ ചേർന്ന് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യും.. ശേഷം കർഷക ബോധ വൽക്കരണം, മഞ്ഞൾ ആവശ്യക്കാർക്ക് വാങ്ങിയെടുക്കാൻ ഉള്ള അവസരം തുടങ്ങിയവ ഉണ്ടായിരിക്കും..
യോഗ തീരുമാന പ്രകാരം മാവൂർ പഞ്ചായത്തിലെ മുഴുവൻ ശാഖാ കമ്മിറ്റികളും ഫെബ്രുവരി 28നുള്ളിൽ പുന സംഘടന പൂർത്തിയാക്കാൻ തീരുമാനമായി.. ഇതിനോടകം പുതിയ കമ്മിറ്റി നിലവിൽ വന്ന, കുതിരാടം,ഊർക്കടവ്, കൽപ്പള്ളി, മുക്കിൽ,ശാഖ കമ്മിറ്റികളെ യോഗത്തിൽ അഭിനന്ദിച്ചു...
മറ്റു ശാഖ കമ്മിറ്റികൾ..22നു പനങ്ങോട്,24നു പാറമ്മൽ, ചെറൂപ്പ,25നു വളയന്നൂർ, തെങ്ങിലക്കടവ്, മൂഴാപ്പാലം,എന്നീ ക്രമത്തിൽ പുതിയ ശാഖാ കമ്മിറ്റികൾ നിലവിൽ വരും. സ്വതന്ത്ര കർഷക സംഘo പുതിയ പഞ്ചായത്ത് കമ്മിറ്റി മാർച്ച് 15നകം നിലവിൽ വര തക്ക രീതിയിൽ ആണ് ശാഖാ തല തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യപെട്ടിട്ടുള്ളളത്. പ്രവർത്തക സമിതി യോഗത്തിന് പ്രസിഡന്റ് ബീരാൻ കുട്ടി, നേതൃത്വം നൽകി.. ജനറൽ സെക്രട്ടറി മുനീർ കുതിരാടം സ്വാഗതവും, സെക്രട്ടറിമാരായ ടീവീ എം അബ്ദുള്ള, ഒ മമ്മദ് മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ ഓസി ഹുസ്സൻ പാറയിൽ, കൊക്കഞ്ചേരി ഹസ്സൻ എന്നിവർ സംസാരിച്ചു... കാർഷിക രംഗത്ത് കർഷകർ വലിയ വെല്ലുവിളി നേരിടുന്ന സമയത്തു കർഷകരെ വലിയ ആശ്വാസ തുരുത്തായി മാറാൻ കർഷക സംഘത്തിനു കഴിഞ്ഞതായി യോഗം വിലയിരുത്തി.. പ്രകൃതി ക്ഷോഭ സമയത്തു ഒട്ടനവധി കർഷകർക്ക് കരുതൽ ആയി മാറാൻ കഴിഞ്ഞതായും യോഗം വിലയിരുത്തി.
വൈസ് പ്രസിഡന്റ് യൂ എ കബീർ യോഗത്തിനു നന്ദിപറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris