മാവൂർ കച്ചേരി കുന്ന് കണക്കൻമാർ കണ്ടി ഗുരു - ഭഗവതി ക്ഷേത്രത്തിലെ കലങ്കരി - തിറ താലപ്പൊലി മഹോൽസവം മാർച്ച് 11ന്


മാവൂർ : കച്ചേരി കുന്ന് കണക്കൻമാർ കണ്ടി
ഗുരു - ഭഗവതി ക്ഷേത്രത്തിലെ
കലങ്കരി - തിറ താലപ്പൊലി മഹോൽസവം മാർച്ച് 11 ശനിയാഴ്ച്ച നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച്ച രാത്രി 12 മണിക്ക് നടക്കുന്ന പീഠം കുളിപ്പിക്കൽ ചടങ്ങുകളോടെയാണ്
ഉൽസവത്തിന് ആരംഭം കുറിക്കുക.
തുടർന്ന് ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമം നടക്കും.
കലശം എഴുന്നെള്ളത്ത്
ക്ഷേത്രത്തിൽ എത്തുന്നതോടെ
ക്ഷേത്രമുറ്റത്ത് കലങ്കരി ആരംഭിക്കും. വൈകുന്നേരം ആറരയോടെ നടക്കുന്ന അരി താലപ്പൊലിയോടൊപ്പം നടക്കുന്ന വെള്ളാട്ടോടെ
പ്രധാന ഉൽസവ ചടങ്ങായ തിറ ആരംഭിക്കും.
തുടർന്ന് വിവിധ 
വെള്ളാട്ടുകൾ ,തിറകൾ,
എന്നിവ നടക്കും.
കൂടാതെ ഉൽസവത്തോടനുബന്ധിച്ച് നടക്കുന്ന കോമരങ്ങളുടെ പീഠം ആട്ടം പ്രധാന പ്രത്യേകതയാണെന്നും
ഭാരവാഹികൾ അറിയിച്ചു.




പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്താതിരുന്ന കണക്കൻമാർ കണ്ടി ക്ഷേത്രത്തിലെ ഉത്സവം
ഇത്തവണ അതിവിപുലമായാണ് നടത്തുന്നതെന്നും
വാർത്താ സമ്മേളനത്തിൽ
വ്യക്തമാക്കി.
വാർത്താ സമ്മേളത്തിൽ
ഉൽസവ കമ്മറ്റി ഭാരവാഹികളായ
 പി.ടി. കുട്ടികൃഷ്ണൻ ,
സജീവൻ കച്ചേരികുന്ന്,
പി.ടി. വേലായുധൻ,
കെ.കെ. പീതാംബരൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris