പൂളക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ : തൊണ്ണൂറ്റി ഏഴാം വാർഷിക ആഘോഷം ലയം 2023 ആഘോഷിച്ചു.


കട്ടാങ്ങൽ : പൂളക്കോട്
ഗവൺമെന്റ് എൽ പി സ്കൂളിൻ്റെ തൊണ്ണൂറ്റി ഏഴാം വാർഷിക ആഘോഷം ലയം 2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ശ്രീ.പിടിഎ റഹീം അവർകൾ ഉദ്ഘാടനം നിർവഹിച്ചു.കുന്ദമംഗലം എഇഒ ശ്രീ. കെ ജെ പോൾ,, തേജ ബി ജീഷ് (സംസ്ഥാന കലോത്സവം മാപ്പിളപ്പാട്ട്, സംസ്കൃതഗാനം എന്നിവയിൽ എ ഗ്രേഡ്, ഫ്ലവഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം) എന്നിവർ വിശിഷ്ടാതിഥി കളായി.




 ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഓ ളിക്കൽ അബ്ദുൽ ഗഫൂർ അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ . ചാത്തമംഗലം സ്റ്റാൻസിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ :ശ്രീ വി. പി. എ സിദ്ധിഖ്, വാർഡ്‌മെമ്പർ ശ്രീ. ജയപ്രകാശ്, ശ്രീ. ജയദാസൻ (റിട്ട. പി ഡബ്ലി
യു ഡി )എ പി ശ്രീധരൻ,: എ പി അബ്ദുറഹ്മാൻ., അദ്ധ്യാപിക സുമതി എം സി എന്നിവർ സംസാരിച്ചു ഹെഡ്മിസ്ട്രെസ് ശ്രീ സാറക്കുട്ടി എം സി, സ്കൂൾ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.വിദ്യാർത്ഥികൾ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവരുടെ കലാവിരുന്ന് അരങ്ങേറി. മുൻ അദ്ധ്യാപകരായ, ശ്രീമതി. മാധവി എൻ, സതീരത്‌നം ഒ, അബൂബക്കർ സിദ്ധിഖ്,എന്നിവരെ ആദരിച്ചു. ധ്രുവകാന്ത്, ശ്യാമിലി, ബിബിന, ഗീതു, അനുപമ,എന്നീ അധ്യാപകർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris