പത്താം ക്ലാസുകാർ ഇന്ന് പരീക്ഷാ ഹാളിലേക്ക്

കോഴിക്കോട്: വേനൽച്ചൂടിൽ വാടാതെ ജില്ലയിലെ 43,137 പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാഹാളിലേക്ക്. രാവിലെ 9.30 ന് ഒന്നാം ഭാഷ പാർട്ട് 1 പരീക്ഷയോടെയാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. 205 കേന്ദ്രങ്ങളിലായി ഇത്തവണ 43,116 റഗുലർ വിദ്യാർത്ഥികളും പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 21 വിദ്യാർത്ഥികളും പരീക്ഷയെഴുതും. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. ഇവിടെ 72 കേന്ദ്രങ്ങളിലായി 14,879 കുട്ടികൾ പരീക്ഷയ്ക്കിരിക്കും. എന്നാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് വടകര വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ്. 62 കേന്ദ്രങ്ങളിൽ നിന്നായി 15.706പേരാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 71 കേന്ദ്രങ്ങളിലായി 12,552 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.





ഇത്തവണ പരീക്ഷകൾ രാവിലെ ആയതിനാൽ വേനൽച്ചൂടിനെ പേടിക്കാതെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാം. മിക്ക പരീക്ഷകളും 11.15ന് അവസാനിക്കും. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിതം എന്നിവ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയും, മറ്റുള്ളവ 11.15 വരെയുമാണ്. പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസ ജില്ല തിരിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഓരോ ദിവസത്തെയും ചോദ്യപേപ്പർ സോർട്ട് ചെയ്തു ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.ᵏᵃᵈᵃˡᵘⁿᵈⁱ ˡⁱᵛᵉ കുട്ടികൾക്കും, രക്ഷിതാക്കൾക്കും പരീക്ഷ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ വിതരണം, അദ്ധ്യാപകരുടെ ഡ്യൂട്ടി എന്നിവയ്കകൊപ്പം ആവശ്യമായ സഹായങ്ങളും ഇവിടെ ലഭ്യമാകും.ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കുടിക്കാൻ എല്ലാ ഹാളിന്റെയും പുറത്ത് കുടിവെള്ളം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷാഹാളിൽ വായു സഞ്ചാരം ഉറപ്പാക്കും. കുട്ടികൾക്ക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരാം. കൊവിഡ് ഭീതിയൊഴിഞ്ഞതിനാൽ മാസ്‌ക് നിർബന്ധമല്ല. പനിയും മറ്റ് അസുഖങ്ങളും ഉള്ളവർക്ക് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേട് തടയാൻ നാല് സ്‌ക്വാഡുകൾ സ്‌കൂളുകളിൽ പരിശോധന നടത്തും. ഹയർ സെക്കൻഡറി,വിഎച്ച്.എസ്.ഇ .പരീക്ഷകളുടെ ചോദ്യപേപ്പർ അതത് സ്‌കൂളുകളിൽ അതീവ സുരക്ഷയുടെ സൂക്ഷിച്ചിരിക്കുകയാണ്. അദ്ധ്യാകരും അനദ്ധ്യാപകരുമായി ജില്ലയിൽ പതിനായിരത്തോളം പേരാണ് പരീക്ഷാ ഡ്യൂട്ടിക്കുള്ളത്.

എസ്.എസ്.എൽ.സി
പരീക്ഷ കേന്ദ്രങ്ങൾ: 205

ആകെ വിദ്യാർത്ഥികൾ: 43137

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് : വടകര വിദ്യാഭ്യാസ ജില്ല , 62 കേന്ദ്രങ്ങളിൽ നിന്നായി 15.706പേർ




Post a Comment

Previous Post Next Post
Paris
Paris