കേരളം ചുട്ടുപൊള്ളുന്നു; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത;തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ മറ്റന്നാള്‍ മുതൽ

കേരളം ചുട്ടുപൊള്ളുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതൽ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.





അതേ സമയം തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ 11 ന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.11,12,13 തീയതികളില്‍ മഴയുണ്ടാകും.


Post a Comment

Previous Post Next Post
Paris
Paris