റോഡ് പുനരുദ്ധാരണ പ്രവർത്തിയിലെ അശാത്രീയത ; മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനരോഷത്തിനു തുടക്കമിട്ടു


മുക്കം: മണാശ്ശേരി - ചുള്ളിക്കാപറമ്പ് റോഡ് പുനരുദ്ധാരണത്തിൽ കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് പ്രദേശങ്ങൾ ഉൾപ്പെട്ട കൊടിയത്തൂർ പഞ്ചായത്തിലെ പ്രവൃത്തിയിലുള്ള മെല്ലെപ്പോക്കിലും അശാസ്ത്രീയതയിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 'ജനരോഷ'ത്തിനു തുടക്കമിട്ടു. കരാറുകാരും ഉദ്യോഗസ്ഥരും
സി പി എം ൻ്റെ താൽപര്യങ്ങൾക്കു വഴങ്ങി, റോഡുപണി അനന്തമായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് 'ജനരോഷം' ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു.




കോടികൾ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടക്കുന്ന മണാശ്ശേരി- ചുള്ളിക്കാപറമ്പ് റോഡിൻ്റെ പേരിൽ പരാതികളേറെയാണ്. നിർമ്മാണത്തിൽ അപാകത ആരോപിച്ച് നാട്ടുകാർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ
കെ.ആർ.എഫ്.ബി.ഉദ്യോഗസ്ഥർ വെസ്റ്റ് ചേന്ദമംഗലൂരിൽ പരിശോധന നടത്തിയിരുന്നു.

കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുറഹിമാൻ, മജീദ് മൂലത്ത്,
കെ.പി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, ടി.ടി.അബ്ദുറഹിമാൻ, കെ.വി.നിയാസ്, ഇ.കെ.മായിൻ,ശരീഫ് അമ്പലക്കണ്ടി,പി.പി.ഉണ്ണിക്കമ്മു,
ഫസൽ കൊടിയത്തൂർ, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, എ കെ റാഫി,ഷാബൂസ് അഹമ്മദ്, സി.പി.അസീസ്,ബഷീർ കുവ്വപ്പാറ, ഗുലാം ഹുസയിൻ, ഇ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris