എസ്.എസ്.എല്‍.സി, പ്ലസ് ടു: ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

 
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ശാസത്രീയമായല്ല നല്‍കിയിരുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.




കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.

.അതേസമയം, ബ്രഹ്‌മപുരത്തെ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

പരീക്ഷാ ഹാളില്‍ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ മൂല്യനിര്‍ണയവും ടാബുലേഷനും നടക്കുമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏപ്രില്‍ മൂന്നുമുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരത്തില്‍ ഫലം പ്രഖ്യാപിക്കും.


Post a Comment

Previous Post Next Post
Paris
Paris