കൗമാരക്കാരിലെ വിളർച്ച രോഗ പ്രതിരോധം; കൊടിയത്തൂരിൽ വിപുലമായ പദ്ധതി


മുക്കം: കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ച രോഗ ബാധ (അനീമിയ)കണ്ടത്തി പ്രതിരോധിക്കുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ പദ്ധതികൾ. ഗ്രാമ പഞ്ചായത്ത്, ഐസിഡിഎസ്, അംഗൻവാടി ടീച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ നേരത്തെ നടത്തിയ സർവേയുടെ ഭാഗമായി കണ്ടത്തിയ കുട്ടികൾക്ക് 4 മാസത്തെ ആയുർവേദ മരുന്നുൾപ്പെടെ നൽകുന്നതാണ് പദ്ധതി. വിവ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയുടെ ഫലമായി ലാബ് റിസൽട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ പരിശോധിച്ച് മരുന്ന് വിതരണം ചെയ്യുക.




ഹീമോഗ്ലോബിൻ അളവ് 12 ൽ താഴെയുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കാണ് മരുന്ന് നൽകുക. കുട്ടികൾക്ക് കഴിക്കാൻ എളുപ്പവും സൗകര്യപ്രദവുമായ രീതിയിൽ കൊടിയത്തൂർ ആയുർവേദ
 ഡിസ്പെൻസറിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് മരുന്നുകൾ.
ആയുർവേദ രംഗത്ത് ഔഷധങ്ങളുടെ 
ഫലപ്രാപ്തിയെ സംബന്ധിച്ച് കൃത്യമായ ഡോക്യുമെൻ്റേഷൻ്റെ കുറവ് ഇത്തരം ശാസ്ത്രീയമായ പരിപാടികളിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ശ്രീനിവാസൻ പറഞ്ഞു. 
ആയുർവേദ ഡിസ്പെൻസറിയിൽ എത്തുന്നവർക്ക്
 ഔഷധങ്ങൾ പരിശോധനക്കു ശേഷം പിന്നീട് വിതരണം ചെയ്യുന്നതാണന്നും അദ്ധേഹം പറഞ്ഞു.
തെയ്യത്തുംകടവ് സ്പെഷ്യൽ അംഗൻവാടിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. 
 ഹീമോഗ്ലോബിൻ ടെസ്റ്റ് ചെയ്തതിൻ്റെ റിസൾട്ട് ഐ സി ഡി എസ് സൂപ്പർവൈസർ 
ലിസ വാസുദേവൻ കൊടിയത്തൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീനിവാസന് കൈമാറി.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ്,
വാർഡ് മെമ്പർ ടി.കെ 
അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris