മാവൂർ കൽപ്പള്ളിയിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്


മാവൂർ : കൽപ്പള്ളിയിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. 




കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന കാശിനാഥ് ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് ഒല ഇലക്ട്രിക് സ്കൂട്ടറിൽ തട്ടിയതിന് ശേഷം പാടത്തേക്ക് മറിയുകയായിരുന്നു. 
 ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (28) ആണ് മരിച്ചത്. 


Post a Comment

Previous Post Next Post
Paris
Paris