ചാത്തമംഗലം: ചാത്തമംഗലം ആർഇസി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക് എക്സിബിഷനുo, മികവുത്സവവും വർണ്ണാഭമായി. സർക്കാറിൻ്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി എസ്എസ്കെയുടെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടിക് എക്സിബിഷനും, ഈ വർഷത്തെ മികവുത്സവവും സംഘടിപ്പിച്ചു.
അതിഥികളെ സ്വാഗതം ചെയ്യാനായെത്തിയ റോബോട്ടുകൾ മുതൽ ഡ്രോൺ വരെ കാണികളിൽ കൗതുകം ഉയർത്തി. ഏറെ ദിവസത്തിൻ്റെ പ്രയത്നത്തിൻ്റെ ഭാഗമായി കുട്ടികൾ തന്നെയാണ് ഈ റോബോട്ടുകൾ നിർമ്മിച്ചത്. ഉത്സവത്തിൻ്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പoന ഉപകരണങ്ങൾ , ചാർട്ടുകൾ, പ്രൊജക്ടുകൾ, ഭിന്നശേഷിയുള്ള കൂട്ടുകാർ നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു.
മികവുത്സവത്തിൻ്റെ ഭാഗമായി ഭക്ഷ്യമേളയിൽ രുചിയേറിയതും, കൊതിയൂറുന്നതുമായ വിഭവങ്ങൾ ഒരിക്കിയിരുന്നു.പഴംപൊരി, സമൂസ, കുക്കർ അപ്പം, വിരിയപ്പം, അരിനുറുക്ക്, ഉണ്ണിയപ്പം, ഗ്രീൻ പീസ്, കൂടാതെ ഉപ്പിലിട്ടതും, ദാഹമകറ്റാൻ തണ്ണിമത്തനും, പൈനാപ്പിൾ ജ്യൂസുകളും, വിവിധ ഇനം പായസങ്ങളും മറ്റും രുചിയൂറും വിഭവങ്ങൾ കുട്ടികൾ വീട്ടിൽ നിന്ന് തന്നെയാണ് തയ്യാറാക്കിയിരുന്നത്.
മികവുത്സവം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ സബിത സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഷാജു കുനിയിൽ അധ്യക്ഷനായി. മാവൂർ ബിആർസി ബിപിസി ജോസഫ് തോമസ് മുഖ്യാതിഥിയായി. വിജിന, അബ്ദുൽ കലാം നേതൃത്വം നൽകി എസ്എംഎസ് ചെയർമാൻ രാഘവൻ.കെ, വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ഇൻചാർജ് ഷീന .എo.എസ്, പിടിഎ വൈസ് പ്രസിഡൻ്റ് സി.ടി.കുഞ്ഞോയി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷജി.വി, ഷാനു.എൻ.എം, ഫാത്തിമ സുഹറ, സീന പോൾ, ശാലിനി.പി, രമ്യ.എ.കെ, ശിവനന്ദിനി.എൻ.കെ, വന്ദന.എൻ, മുഹമ്മത് യാസീൻ, ഗിരീഷ് കുമാർ.ഇ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് പ്രിൻസിപ്പാൾ ജിജി.പി സ്വാഗതവും, ഹെഡ് മിസ്ട്രസ്സ് ശ്രീകല.എം നന്ദിയും പറഞ്ഞു.
Post a Comment