പത്ര ഏജന്റുമാർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണം - എൻ.പി.എ.എ.


കുറ്റ്യാടി :  പത്രവിതരണ മേഖല പ്രതിസന്ധി നേരിടുകയാണന്നും, നാളിതുവരെ സർക്കാരിന്റെ യാതൊരു പരിഗണനയും ഈ വിഭാഗത്തിന് ലഭ്യമായില്ലന്നും, സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഏജന്റുമാർക്ക് ഏറെ ആശ്വാസകരമായ
കഴിഞ്ഞ ബഡ്ജറ്റിൽ പത്ര ഏജൻറുമാർക്ക് പ്രഖ്യാപിച്ച പലിശരഹിത ഇലക്ട്രിക്ക് സ്കൂട്ടർ പദ്ധതി ഉടൻ നടപ്പിൽ വരുത്തണമെന്നും, ക്ഷേമനിധി ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.





എൻ.പി.എ.എ സംസ്ഥാന പ്രസിഡന്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വി.പി.അജീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര് മുഖ്യ പ്രഭാക്ഷണം നടത്തി.
സ്വാഗത സംഘം ചെയർമാൻ വി അബ്ദുൾ കരിം , ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ ,
 കൺവീനർ മാണി അരങ്ങത്ത് പ്രസംഗിച്ചു.

ജില്ലയിലെ ഏരിയ കമ്മറ്റികളിൽ നിന്നായി ഇരുന്നോളം പ്രതിനിധികൾ പങ്കെടുത്തു. ഓരോ ഏരിയയിലെയും സീനിയർ ഏജന്റുമാരെ സമ്മേളനത്തിൽ ആദരിച്ചു.
കഴിഞ്ഞ എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും 
എ പ്ലസ് നേടിയ, മറ്റ് ഉന്നത വിജയങ്ങൾ നേടിയ ഏജന്റുമാരുടെ മക്കളെയും,വനിതാ ഏജന്റുമാരെയും സമ്മേളനത്തിൽ അനുമോദിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കുറ്റ്യാടി ടൗണിൽ പ്രകടനവും നടന്നു.  
മാണി അരങ്ങത്ത്, ഹരിദാസൻ കെ.പി, അശോകൻ വി, ബാലൻ സി.കെ, സുരേന്ദ്രൻ, 
കൃഷ്ണൻ പി.കെ, നാണു ടി.വി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഭാരവാഹികളായി വി.പി.അജീഷ് (പ്രസിഡണ്ട് ), ശശി കാപ്പാട്, മാണി അരങ്ങത്ത്, വി. ബീന (വൈ. പ്രസിഡണ്ടുമാർ), 
കെ.ടി.കെ. ഭാസ്ക്കരൻ (സെക്രട്ടറി),ദിനേശ് കുമാർ . അബ്ദുൽ ബഷീർ, സി.കെ.രാധ (ജോ.സെക്രട്ടറിമാർ ) , 
ഫിറോസ് ഖാൻ (ഖജാൻജി ), ഉമ്മർ ഫാറൂഖ് കിണാശ്ശേരി ( ക്ഷേമകാര്യ സമിതി കോഡിനേറ്റർ), സർവ്വദമനൻ കുന്നമംഗലം (പി.ആർ ഒ ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris