ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു


ചാത്തമംഗലം: ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ 17ാം മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.കെ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ മുകുന്ദൻ പാടിപ്പൊയിൽ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ജന: സെക്രട്ടറി പി.ശ്രീജേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.




വനം വകുപ്പ് അസി. കൺസർവേറ്റീവ് ഓഫീസർ ജയപ്രകാശൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. നീലേശ്വരം ഭാസ്കരൻ മാസ്റ്റർ സേവാ സന്ദേശം നൽകുകയും സെന്റ് സേവിയേഴ്സ് ആട്സ് & സയൻസ് കോളജ്, പ്രിൻസിപ്പാൾ പ്രൊഫസർ
വർഗീസ് മാത്യു, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയപ്രകാശൻ , വിദ്യുൽലത ,പൂളക്കോട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ഹരിപ്രിയ, അനാമിക, ഋഷിക എന്നിവർ പ്രാർത്ഥന ചൊല്ലുകയും ശ്രീ സദാശിവ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ. ജനാർദ്ദനൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി. രാധാകൃഷ്ണൻ മാസ്റ്റർ നന്ദി പറയുകയും ചെയ്തു. തുടർന്ന്‌ വിവിധകലാപരിപാടികൾ നടന്നു.

Post a Comment

Previous Post Next Post
Paris
Paris