വരക്കൽ തങ്ങൾ: പണ്ഡിത ധർമ്മം നിർവ്വഹിച്ച കർമ്മയോഗി . ഒളവണ്ണ അബൂബക്കർ ദാരിമി


പാഴൂർ: ഇസ് ലാമിന്റെ പേരിൽ പുത്തൻ ചിന്താധാരകൾ രംഗ പ്രേവേശം ചെയ്ത സന്ദർഭത്തിൽ യഥാർത്ഥ ഇസ്ലാമികാദർശം സംരക്ഷിക്കാൻ നേതൃപരമായ പങ്ക് നിർവ്വഹിച്ച കർമ്മയോഗിയാണ്‌
വരക്കൽ തങ്ങളെന്നും
സമസ്ത നിലപാടുകൾക്ക് ശക്തി പകർന്ന്
സൗഹൃദത്തിന്റെ മാതൃകകൾ കാണിച്ചവരാണ് ശിഹാബ് തങ്ങളെന്നും
സമസ്ത മുശാവറ അംഗം
ഉളവണ്ണ അബൂബക്കർ ദാരിമി .
എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം വരക്കൽ മുല്ലക്കോയ തങ്ങൾ,
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,
 സയ്യിദ് ഹൈദർഅലി ശിഹാബ് തങ്ങൾ ,
അനുസ്മരണവും പ്രാർത്ഥനാ സംഗമവും പാഴൂർ ദാറുൽ ഖുർആൻ അക്കാദമിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




 പ്രതിസന്ധി സമയത്ത് പണ്ഡിത ധർമ്മം നിർവ്വഹിച്ച കർമ്മയോഗിയായിരുന്നു തങ്ങളൊന്നും സമസ്തയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു അദ്ദേഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷനായി
,സുപ്രഭാതം എഡിറ്റർ
T P ചെറൂപ്പ, എസ്. കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറി
OPM അഷ്റഫ് , കെ. മോയിൻ കുട്ടി മാസ്റ്റർ,റാഷിദ് ഫൈസി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി ജില്ലാ ജനറൽ സെക്രട്ടറി പി. അലി അക്ബർ,സയ്യിദ് മുഹമ്മദ് മിർബാത്വ് ജമലുല്ലൈലി കോളിക്കൽ,
,റഫീഖ് മാസ്റ്റർ പെരിങ്ങളം. പി.ടി മുഹമ്മദ് കാതിയോട്
.അബ്ദുൽ കരീം നിസാമി താത്തൂർപൊയിൽ,
ജുനൈദ് മാങ്കാവ്, സയ്യിദ് ഫിർദൗസ് തങ്ങൾ ,നിസാം ഓമശ്ശേരി, സുൽഫീക്കർ നെല്ലിക്കാപറമ്പ്, ഇഖ്ബാൽ ചെറുവാടി, ഷാഫി ഫൈസി, റഹൂഫ് മാവൂർ, ഷബീർ മുസ്ല്യാർ ചെറുവാടി, കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാർ, കോമു മോയിൻ ഹാജി, അസീസ് പുള്ളാവൂർ ഇസ്സുദ്ധീൻ പാഴൂർ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris