ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയിലെ സി.സി.ടി.വിയിൽ
മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പുലർച്ചെ 2.30 നു ശേഷമാണ് മോഷ്ടാവ് കടയിൽ കയറിയതായി ദൃശ്യത്തിലുള്ളത്.
കടയിൽ കയറിയ മോഷ്ടാവ് മേശയുടെ പൂട്ട് തകർത്ത് പണം കവർന്നിട്ടുണ്ട്. ഏകദേശം അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
Post a Comment