സഹപാഠിക്കൊരു വീട്: ആറ് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കിയ വെറ്റിലപ്പാറ ഗവ. സ്‌കൂളിന് ആദരം



വെറ്റിലപ്പാറ:
ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉള്‍പ്പടെയുള്ള ദുരന്തങ്ങളാലും, സാമ്പത്തിക പ്രയാസങ്ങളാലും ദുരിതമനുഭവിച്ച ആറ് നിര്‍ധന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി മാതൃകയായ വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന് ഖത്തര്‍ ലോകകപ്പ് ജനറേഷന്‍ അമേസിംഗിന്റെ ആദരം. ജനറേഷന്‍ അമേസിംഗിന്റെ ഭാഗമായി വെറ്റിലപ്പാറ ഗവ. സ്‌കൂള്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് 'സഹപാഠിക്കൊരു വീട്' പദ്ധതി ആരംഭിച്ചത്.




 കുറഞ്ഞ കാലം കൊണ്ട് ആറ് വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ ദാനം നിര്‍വഹിച്ചത്. സ്‌കൂളിനുള്ള ആദരവ് തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡില്‍ നിന്നും പദ്ധതി കണ്‍വീനര്‍ മജീദ് വെറ്റിലപ്പാറ ഏറ്റുവാങ്ങി. ജനറേഷന്‍ അമേസിംഗ് വര്‍കേഴ്സ് അഡ്വക്കേറ്റ് സി.പി സാദിഖ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ലൗലി ജോണ്‍, റോജന്‍ പി.ജെ, ഉസ്മാന്‍ പാറക്കല്‍, അലി അക്ബര്‍, മുനീര്‍ വൈ.പി, അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. 


Post a Comment

Previous Post Next Post
Paris
Paris