യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം സമ്മേളനം നടത്തി


പെരുമണ്ണ:പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളായക്കോട് വെച്ച് മണ്ഡലം സമ്മേളനം നടത്തി. സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ നിർവഹിച്ചു.

ജെന്റർ ന്യൂട്രാലിറ്റിക്ക് വേണ്ടി നിയമം നിർമാണം നടത്താൻ ശ്രമിക്കുന്ന സിപിഎം യൂത്ത് കോൺഗ്രസിൻറെ വനിതകൾക്ക് വസ്ത്രവിധാനം നിർണ്ണയിക്കണ്ട ആവിശ്യമില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടന വേളയിൽ പ്രസ്താവിച്ചു. 




യൂണ്ണിറ്റ് സമ്മേളനങ്ങൾ മാർച്ച് - 5 ന് അരമ്പചാലിൽ എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം നടത്തി. ചാലിയാറിൽ ജലയാത്ര, പതാകജാഥ, കൊടിമര ജാഥ, എന്നിവയ്ക്ക് ശേഷം യുവ ജന റാലി നടത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

പരിപാടിയില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്യക്ഷൻ റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. എൻ എസ് യു ഐ ജനറൽ സെക്രട്ടറി കെ എം അഭിജിത് മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി വി.പി ദുൽകിഫിൽ , കുന്ദമംഗലം യു.ഡി.എഫ് ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ, ഡി.സി.സി മെമ്പർ ദിനേഷ് പെരുമണ്ണ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എ പ്രഭാകരൻ,
ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നസീം പെരുമണ്ണ, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി സുഫിയാൻ ചെറുവാടി, . കുന്ദമംഗലം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി എന്നിവർ നേതൃത്വം നൽകി.

 പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഗീഷ് എം.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം സെക്രട്ടറിമാരായ ജിബിൻ ദാസ് സ്വാഗതവും രജിൻ പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris