തൃശ്ശൂർ: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്.
പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല.
എന്നാൽ, പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പാർക്ക് അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Post a Comment