ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിച്ചു


ചാത്തമംഗലം : ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രങ്ങളും നൽകുകയും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വയോധികരായ അന്തേവാസികളുമായി സൗഹൃദ മനസ്സ് പങ്കിടുകയും ചെയ്തു.




 ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടിക കണ്ടി സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് ഷെരീഫ് മലയമ്മ സെക്രട്ടറി മുസ്തഫ പി കെ, സലീം പി പി, സഫർനാസ് ടി പി, സിദ്ദിഖ് പി കെ, ഫസൽ പൂലോട്ട്, , അസീസ് കെ ടി, മൻസൂർ കെ ടി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris