.
കോന്നി: കോന്നിയിൽ അപകടത്തിന് കാരണമായ കെ.എസ്.ആർ.ടി.സി ബസിന് വേഗപ്പൂട്ടും ജി.പി.എസ് സംവിധാനവും ഇല്ല.മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ബസിന് വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയത്. ഇൻഷുറൻസ് കാലാവധി തീരാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് അപകടം.
കെ.എസ്.ആർ.ടി.സി ബസ് അമിതവേഗതയിലായിരുന്നു എന്നും സി.സി ടി.വി ദൃശ്യങ്ങൾ തെളിയിക്കുന്നു. ശരിയായ ദിശയിൽകൂടി പോയ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.
എതിരെവന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയും പള്ളിയുടെ കമാനം ഇടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബസും തകരുകയും ചെയ്തു. കമാനം ബസിന് മുകളിലേക്ക് വീഴുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ബസ് റോഡിൽനിന്ന് ഉയർത്തിമാറ്റിയത്.
Post a Comment