പുവ്വാട്ടുപറമ്പ് മുണ്ടക്കൽ വയനാളികാവ് മൂകാംബിക ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാദിനാഘോഷവും തിറ താലപ്പൊലി ഉൽസവവും നാളെ


പുവ്വാട്ടുപറമ്പ് : പുവ്വാട്ടുപറമ്പ് മുണ്ടക്കൽ വയനാളികാവ് മൂകാംബിക ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാദിനാഘോഷവും തിറ താലപ്പൊലി ഉൽസവവും
അതിവിപുലമായ ചടങ്ങുകളോടെ നാളെ നടക്കുമെന്ന് ഉൽസവ കമ്മറ്റി ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടക്കോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുണ്ടക്കൽ വയനാളിക്കാവ് മൂകാംബിക ദേവീ ക്ഷേത്രം. രാവിലെ ആറരക്ക് നടക്കുന്ന ഗണപതി ഹോമത്തോടെയാണ് ഉൽസവ ദിവസത്തെ ചടങ്ങുകൾക്ക് ആരംഭം കുറിക്കുക.




തുടർന്ന് ക്ഷേത്രത്തിൽ വിവിധ തരം പൂജകൾ നടക്കും. ഉച്ചക്ക് പന്ത്രണ്ടെ മുപ്പതിന് കാവ് തീണ്ടൽ നടക്കും. അതിനു ശേഷം ക്ഷേത്രമുറ്റത്ത് തായമ്പകയും ഉണ്ടാകും.
ഉച്ചക്ക് മൂന്ന് മണിക്ക് പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതി അവതരിപ്പിക്കുന്ന കരിയാത്തൻ വെള്ളാട്ടോടെയാണ്
തിറ ഉൽസവത്തിന്
തുടക്കമാക്കുക.
തുടർന്ന് കരുമകൻ വെള്ളാട്ട്,
നായർ വെള്ളാട്ട്,
നാഗകാളി വെള്ളാട്ട്,
എന്നിവ അരങ്ങേറും.
രാത്രി എട്ട് മണിക്ക് താലപ്പൊലിയുടെ അകമ്പടിയോടെ
ഭഗവതി തിറ നടക്കും. കൂടാതെ വിവിധ തിറ കളും അരങ്ങേറും.
വെള്ളാട്ടിനും തിറ കൾക്കും പുറമെ രാത്രി 10 മണിക്ക്
കണ്ണൂർ തവം ഗ്രാമവേദി അവതരിപ്പിക്കുന്ന
നാട്ടറിവ് നാടൻ പാട്ടുകളും ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
ഉൽസവ കമ്മറ്റി ഭാരവാഹികളായ ശബരിമുണ്ടക്കൽ,
വി.രാമക്യഷ്ണൻ ,
വളപ്പിൽ മനോജ്,
എൽ.എം.വാസു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris