കള്ളനോട്ട് കേസില്‍ ആലപ്പുഴയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; വിശദമായ ചോദ്യം ചെയ്യൽ

ആലപ്പുഴ : കള്ള നോട്ടു കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പിടിയില്‍. എടത്വ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു


.

ജിഷ മോളില്‍ നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയും ജിഷമോളെ പിടികൂടുകയുമായിരുന്നു. കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താനായി ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്

ജിഷമോളെ പരിചയമുള്ള മത്സ്യബന്ധനസാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇവ കള്ളനോട്ടാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു.

ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരേ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് കള്ളനോട്ട് കേസില്‍ പിടിയിലായത്

Post a Comment

Previous Post Next Post
Paris
Paris