മാവൂർ: എളമരം പാലം വഴി എടവണ്ണപ്പാറയിലേക്ക് ബസ് റൂട്ടുകൾക്ക് അനുമതിയായി. എളമരം കരീം എം.പി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്കും ആക്ഷൻ കമ്മറ്റി ആർ.ടി.എ, ആർ.ടി.ഒ എന്നിവർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് അനുമതി ലഭ്യമായത്.
നിലവിൽ മാവൂർ വരെ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾക്ക് പാലം വഴി എടവണ്ണപ്പാറ വരെ ഓടുവാനുള്ള അനുമതിയാണ് നിലവിൽ നൽകാൻ തീരുമാനമായത്.
ഇന്ന് മുതൽ എളമരം പാലം വഴി ബസുകൾ സർവീസ് ആരംഭിച്ചു. കൊടുവള്ളി - കട്ടാങ്ങൽ - മാവൂർ റൂട്ടിലോടുന്ന ബസ്സാണ് ഇന്ന് മുതൽ എടവണ്ണപ്പാറയിലേക്ക് സർവീസ് നീട്ടുന്നത്. നാലോളം ബസുകൾ നിലവിൽ പാലം വഴി എടവണ്ണപ്പാറയിലേക്ക് സർവീസ് നടത്തുന്നതിനായുള്ള അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ 7.45 ന് എളമരത്തെത്തിയ കൊടുവള്ളി - മാവൂർ എടവണ്ണപ്പാറ റൂട്ടിൽ ആദ്യമായി സർവീസ് ആരംഭിക്കുന്ന ബസിന് നാട്ടുകാർ വമ്പിച്ച സ്വീകരണം നൽകി
Post a Comment