സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു


മുക്കം: പന്നിക്കോട് എ യു പി സ്കൂൾ 73-ാം വാർഷികവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക വി.പി ഗീത ടീച്ചർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സപ്ലിമെൻ്റ് പ്രകാശനവും പ്രസിഡൻറ് നിർവഹിച്ചു. 




പി.ടി.എ പ്രസിഡൻ്റ് സി. ഹരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും അൽമാഹിർ അറബിക് ടാലന്റ് പരീക്ഷയിലെ വിജയികൾക്കും ചടങ്ങിൽ വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു. വി.പി ഗീത ടീച്ചർക്ക് പിടിഎ കമ്മറ്റിയുടെ ഉപഹാരം പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു. വിവിധ മത്സര വിജയികൾക്ക് യു. അബ്ദുല്ല ഫാറൂഖി സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ,മറിയം കുട്ടി ഹസ്സൻ, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, യു.എ മുനീർ,ബഷീർ പാലാട്ട്, സി. ഫസൽ ബാബു, ബീന ടീച്ചർ, റഷീദ് മാസ്റ്റർ, റസീന മജീദ്, ടി.കെ ജാഫർ, പി.വി അബ്ദുല്ല, പി.എം ഗൗരി, പി.കെ ഹഖീം കളൻതോട്, തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment

Previous Post Next Post
Paris
Paris