തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ യു ഡി എഫ് ജനപ്രതിനിധികളുടെ പ്രധിഷേധ ധർണ



 കട്ടാങ്ങൽ :  കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടതു സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് യു.ഡി.എഫ് ജനപ്രതിനിധികൾ തദ്ദേശ സ്വയം ഭരണ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി


       തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് അർഹമായ പദ്ധതി വിഹിതം കൃത്യമായി നൽകാനോ, ലഭ്യമായ ഫണ്ടുകൾ യഥാസമയം ചെലവഴിക്കാനോ അനുവദിക്കാത്ത അധികാര വികേന്ദ്രികരണത്തെ അട്ടിമറിക്കുന്ന ഇടതു സർക്കാരിന് എതിരെ ആയിരുന്നു സമരം
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, പരിപാടിക്ക് എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻകോട്, ടി.കെ സുധാകരൻ, എൻ.എം ഹുസെൻ, ടി.കെ വേലായുധൻ, എൻ.പി ഹമീദ് മാസ്റ്റർ, റസാഖ് പുള്ളനൂർ തുടങ്ങിയവർ സംസാരിച്ചു.




  സമരത്തിന് ജനപ്രതിനിധികളായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ.പി വൽസല, റഫീഖ് കൂളിമാട്,ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീലസലീം എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris