ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി


മുക്കം : മണാശ്ശേരി ഗവ.യു.പി സ്കൂൾ സംഘടിപ്പിക്കുന്ന മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് സീസൺ 3 ക്ക് തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ജീവൻ ജോബ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. വായന നമുക്ക് വൈകാരികാനുഭൂതികൾ സമ്മാനിക്കുന്നു. 
സർവവും നഷ്ടപ്പെടുമ്പോഴും
ഈ വൈകാരികാനുഭൂതി ബാക്കിയാകുന്നു.
ഒരു മനുഷ്യൻ ഒരു ജീവിതം ജീവിക്കുമ്പോൾ ഒരു വായനക്കാരൻ ഒരായിരം ജീവിതങ്ങൾ ജീവിക്കുന്നു എന്നും ജീവൻ ജോബ് അഭിപ്രായപെട്ടു.




 ചടങ്ങിൽ നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷൻ വഹിച്ചു. മുക്കം എ ഇ ഒ പി ഓംകാരനാഥൻ, ബി പി സി പി ൻ അജയൻ, കൗൺസിലർമാർ വസന്ത കുമാരി, എസ് എം സി ചെയർമാൻ രാജൻ എടോനി, പവിത്രൻ രവീന്ദ്രൻ എന്നിവർ സംബന്ധിച്ച ചടങ്ങിൽ എച് എം കെ പി ബബിഷ സ്വാഗതവും, പി ടി എ പ്രസിഡണ്ട്‌ രാജാഗോപാലൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris