കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ


പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2022, നവംബര്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ 6, 7, 8 തീയതികളില്‍ നടക്കും.     




പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.    

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജിയോഗ്രഫി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ എം.എ., ഹിന്ദി, മലയാളം നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എക്കണോമിക്‌സ്, സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.


Post a Comment

Previous Post Next Post
Paris
Paris