വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി; സമരം നിര്‍ത്തി


കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചു മറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് ഉറപ്പുനൽകി






ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സർക്കാർ വേദന ഉൾക്കൊള്ളുന്നു ഹർഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാകും' മന്ത്രി കൂട്ടിച്ചേർത്തു

Post a Comment

Previous Post Next Post
Paris
Paris