മുക്കം : നവീകരണം പൂര്‍ത്തിയായ കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനവും മഹല്ല് സംഗമവും നാളെയും മറ്റന്നാളുമായി കക്കാടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.132 വര്‍ഷം പഴക്കമുള്ള പഴയ മസ്ജിദ് ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണമായി പൊളിച്ച് നീക്കി പുതിയ മസ്ജിദ് പണിതത്.ഒന്നര കോടി രൂപ ചെലവഴിച്ചാണ് പുതിയ മസ്ജിദ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായ മസ്ജിദിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച്ച മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നല്‍കി സമസ്ത സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമ്പൂര്‍ണ്ണ മഹല്ല് കംടുംബ സംഗമം നടക്കും.മഹല്ല് പ്രസിഡന്‍റ് കുഞ്ഞി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും.ശൗക്കത്തലി സഖാഫി ,അബ്ദുല്‍ ഹമീദ് സഖാഫി സിയാറത്തിന് നേതൃത്വം നല്‍കും.കക്കാട് മുദരിസ് ശൗക്കത്തലി സഖാഫി ഉദ്ഘാടനം ചെയ്യും.മഹല്ല് വെെസ് പ്രസിഡന്‍റ് ഇ കോമുക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിക്കും.പ്രദേശിക ചരിത്രകാരന്‍ ജി അബ്ദുല്‍ അഖ്ബര്‍ മഹല്ല് ചരിത്രം അവതരിപ്പിക്കും.
ഫറോക്ക് ട്രെെയിനിംഗ് കോളേജ് പ്രൊഫസര്‍ കെ മുഹമ്മദ് ശരീഫ് ക്ലാസെടുക്കും.തുടര്‍ന്ന് വെെകീട്ട് 4.45 ന് നടക്കുന്ന സൗഹൃദ സംഗമം തിരുവമ്പാടി എം എല്‍ എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം വെെസ് ചെയര്‍മാന്‍ എടത്തില്‍ അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ സി കെ കാസിം,വി വസീഫ് ,മുക്കം മുഹമ്മദ്,എം ടി അഷ്റഫ് ,വി കുഞ്ഞാലി ,മഹല്ല് ട്രഷറര്‍
ടി പി സി മുഹമ്മദ് ഹാജി,ജി അഹമ്മദ് മാസ്റ്റര്‍ സംസാരിക്കും.രാത്രി ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണത്തില്‍ മര്‍സൂഖ് സഅദി കാമില്‍ സഖാഫി പാപ്പിനിശ്ശേരി പ്രസംഗിക്കും.ഡോ.മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും.മുഹമ്മദ് ഇസ്മായില്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
തിങ്കളാഴ്ച്ച വെെകീട്ട് 4.30 ന് പഴയകാല ഖത്തീബുമാരുടെയും മുദരിസുമാരുടെയും സംഗമം നടക്കും.മുന്‍ മുദരിസ് എ കെ സി മുഹമ്മദ് ഫെെസി ഉദ്ഘാടനം ചെയ്യും.മഹല്ല് ജനറല്‍ സെക്രട്ടറി ടി പി ഇസ്മായില്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
തുടര്‍ന്ന് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നല്‍കി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ മസ്ജിദും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും.എസ് എം എ സംസ്ഥാന പ്രസിഡന്‍റ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.ഡോ.ദേവര്‍ഷോല അബ്ദുസലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.ജന.കണ്‍വീനര്‍ ജി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫെെസി,സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ,ഡോ.എ പി അബ്ദുല്‍ ഹഖീം അസ്ഹരി ,ടി കെ അബ്ദുറഹിമാന്‍ ബാഖവി,എന്‍ അലി അബ്ദുല്ല,അഡ്വ.എ കെ ഇസ്മായില്‍ വഫ,ഡോ.എം അബ്ദുല്‍ അസീസ് ഫെെസി,മജീദ് കക്കാട്,ഡോ.മുഹമ്മദ് വി,സി പി ഉബെെദുല്ല സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് ഭാരവാഹികളായ മജീദ് കക്കാട്,ജി അബൂബക്കര്‍ ,ജി മൂസ മാസ്റ്റര്‍,എം അബ്ദുല്‍ അസീസ് പങ്കെടുത്തു.
Post a Comment