പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി

 
കട്ടാങ്ങൽ: കേന്ദ്രസർക്കാറിന്റെ പാചകവാതകത്തിന്റെ ഭീമമായ വില വർദ്ധനവിനെതിരെ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽപ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.




 പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ, സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്,ടിടി മൊയ്തീൻ കോയ,എ.കെ ഇബ്രാഹിം ഹാജി, പി.ടി അബ്ദുള്ള മാസ്റ്റർ,ഉമ്മർ വെള്ളലശ്ശേരി,ഇ.പി അസീസ്,പി കെ ഹക്കീം മാസ്റ്റർ,ഹനീഫ ചാത്തമംഗലം,സജാദ് പുള്ളന്നൂർ, സിബി ശ്രീധരൻ,ജമാൽ പാലക്കുറ്റി ഇ എം അഹമ്മദ് കുട്ടി സംസാരിച്ചു.
 

Post a Comment

Previous Post Next Post
Paris
Paris