പ്രദേശവാസികളുടെ കാത്തിരിപ്പിന് അറുതി; കൊടിയത്തൂർ രണ്ടാം വാർഡിലെ കൈതക്കുണ്ട് - കയ്യൂണമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട കൈതക്കുണ്ട് - കയ്യൂണമ്മൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്ക്കരമായ സാഹചര്യത്തിൽ റോഡിൻ്റെ ഗുണഭോക്താവായ ഭിന്നശേഷി വിദ്യാർത്ഥി ഉൾപ്പെടുന്ന കുടുംബത്തിനും മറ്റ് പരിസരവാസികൾക്കും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചത്.




റോഡ് പ്രവൃത്തി 25 മീറ്റർ ദൂരം കൂടി ഇനി പൂർത്തീകരിക്കാനുണ്ടന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടന്നും ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് പറഞ്ഞു. കോൺക്രീറ്റ് ചെയ്ത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് 
ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. 
 എം എ അബ്ദുറഹിമാൻ,വി അഹമ്മദ്, എ.പി അബുട്ടി, പൂളക്കത്തൊടി അഹമ്മദ് കുട്ടി,കുയ്യിൽ ഹുസ്സൻകുട്ടി, കെ കെസി റഷീദ്,അബ്ദുൽ അസീസ് ആരിഫ്,സി പി അസീസ്,ജസ് ലി,ചേപ്പാലി മൻസൂർ,പി അഹമ്മദ് , ചെറുകുന്നത്ത് അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post
Paris
Paris