കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ മുൻകൂർ തുകയും പ്രോസസിങ് ചാർജും ഉൾപ്പെടെ ആദ്യ ഗഡുവായ 81,800 രൂപ അടയ്ക്കേണ്ട തീയതി 12 വരെ നീട്ടി. പണമടച്ചശേഷം പാസ്പോർട്ടും പണമടച്ച രശീതിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഹജ്ജ് അപേക്ഷാ പത്രവും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 14-ന് അഞ്ചുമണിക്കകം കൈമാറണം.
നേരത്തേ, ആദ്യഗഡു ഏഴാം തീയതിക്കകം അടച്ച് പത്താം തിയതിക്കകം രേഖകൾ ഹാജരാക്കാനായിരുന്നു നിർദേശിച്ചിരുന്നത്.
Post a Comment