മാഹിയിൽ കേരളത്തേക്കാൾ പെട്രോളിന് 15 രൂപ കുറവ്; പമ്പുകളിൽ വൻ തിരക്ക്


കണ്ണൂർ: സംസ്ഥാനത്ത് ഇന്ധനത്തിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളില്‍ മലയാളികളുടെ തിരക്ക്. തമിഴ്നാട്ടി‌ല്‍ ഡീസലിന് മൂന്നും പെട്രോളിന് അഞ്ചിലധികം രൂപയുമാണ് കുറവ്.




കേന്ദ്രഭരണപ്രദേശമായ മാഹിയിലാകട്ടെ പെട്രോളിന് പതിനഞ്ച് രൂപയോളം കുറവുണ്ട്. ശനിയാഴ്ച കേരളത്തെ അപേക്ഷിച്ച് മാഹിയിൽ 14.40 രൂപ കുറവായിരുന്നു. പെട്രോളിന് 93.7 രൂപയും ഡീസലിന് 83 രൂപയുമായിരുന്നു വില. മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരിൽ ഏറെയും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവഴി കടന്നു പോകുന്ന ചരക്കുവാഹനങ്ങളും മാഹിയിൽ നിന്നും ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാറാണ് പതിവ്.

Post a Comment

Previous Post Next Post
Paris
Paris