ഹജ്ജ് 2023: കേരളത്തിൽ നിന്ന് 9,​270 പേർ


ന്യൂഡൽഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പിൽ കേരളത്തിൽ നിന്ന് 9,​270 പേർ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിൽ ജനറൽ വിഭാഗത്തിൽ നിന്ന് 5,​033 പേർക്ക് (2,248 കവർ) അവസരം ലഭിച്ചു. 70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,​430 പേർക്കും (698 കവർ)​,​ മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസിന് മുകളിൽ)​ വിഭാഗത്തിൽ 2,807 പേർക്കും (966 കവർ)​ നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 19,​531 പേരായിരുന്നു അപേക്ഷിച്ചത്.




ജനറൽ കാറ്റഗറിയിൽ 15,​270 അപേക്ഷകരുണ്ട്. അപേക്ഷകൾ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതവും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ. മുംബൈയിലെ കേന്ദ്ര ഹജ്ജ് ഹൗസിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങൾ വഴി നടത്തുന്ന നറുക്കെടുപ്പ് രീതിക്ക് പകരം നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴി ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്. ഹജ്ജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാനാണ് ഇതു ചെയ്‌തെതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്‌ദുള്ളക്കുട്ടി പറഞ്ഞു. അതേസമം നറുക്കെടുപ്പിലുണ്ടായ ആശയക്കുഴപ്പങ്ങൾ കാരണം ഹജ്ജിന് അവസരം ലഭിച്ചവരുടെ കൃത്യമായ എണ്ണം ലഭിക്കാൻ താമസം നേരിട്ടു.

Post a Comment

Previous Post Next Post
Paris
Paris